ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ പലസ്തീന് രണ്ടാം ഘട്ട സഹായം അയച്ച് ഇന്ത്യ. 32 ടണ്‍ സഹായവുമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടാമത്തെ സി 17 വിമാനം ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു.
പലസ്തീനിലേക്ക് അയക്കുന്ന സാധനങ്ങളുടെ ചിത്രം ജയ്ശങ്കര്‍ എക്‌സില്‍ പങ്ക് വെച്ചിട്ടുണ്ട്. ഈജിപ്തിന്റെ ഗാസ മുനമ്പിലെ അതിര്‍ത്തിയിലുള്ള റഫ ക്രോസിംഗില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ് എല്‍-അരിഷ് വിമാനത്താവളം. നേരത്തെ ഒക്ടോബര്‍ 22 ന് ഇന്ത്യ പലസ്തീനിലേക്ക് വൈദ്യസഹായവും ദുരന്തനിവാരണവും ഉള്‍പ്പെടെയുള്ള ആദ്യ സഹായ ശേഖരം അയച്ചിരുന്നു.
English Summary: Indian aid to Palestine
You may also like this video