Site icon Janayugom Online

ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരുക്ക്

ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരിക്കേറ്റു. ഇന്ത്യൻ സൈന്യത്തിന്റെ രണ്ട് പേർ സഞ്ചരിച്ചിരുന്ന ചീറ്റ എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഉദംപൂർ ജില്ലയിലെ വനപ്രദേശത്താണ് സംഭവം. മോശം കാലാവസ്ഥ കാരണമാണ് ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.

 


ഇതുകൂടി വായിക്കുക: അസമില്‍ ബോട്ട് അപകടം; ഒരു മരണം, നിരവധി പേരെ കാണാതായി

 


 

പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർ രണ്ട് സൈനികരേയും ആശുപത്രിയിലേക്ക് മാറ്റിയതായി ഉധംപുർ ഡിഐജി സുലൈമാൻ ചൗധരി അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്നുള്ള അപകടമാണോ അതോ പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ചപ്പോഴുള്ള അപകടമാണോ എന്നതിൽ വ്യക്തത വരേണ്ടതുണ്ടെന്നും ഡിഐജി പറഞ്ഞു. പൈലറ്റും കോ പൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

Eng­lish sum­ma­ry: Indi­an Army heli­copter crash­es, injur­ing two pilots

you may also like this video

Exit mobile version