Site iconSite icon Janayugom Online

ഇന്ത്യയിലെ വാഴപ്പഴത്തിന് വിദേശത്തും ആവിശ്യക്കാരേറുന്നു

രാജ്യത്ത് വാഴപ്പഴത്തിന് വന്‍ ആവിശ്യകാരെന്ന് റിപ്പോര്‍ട്ട്. വാഴപ്പഴത്തിന്റെ കയറ്റുമതിയിലാണ് ഇപ്പോള്‍ വന്‍ വര്‍ധനവ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ എട്ട് മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഒമ്പത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. 2013ല്‍ വാഴപ്പഴ കയറ്റുമതി നിന്ന് ലഭിച്ചത് 26 കോടി രൂപയായിന്നു. 2022ല്‍ ഇതേകാലയളവില്‍ ഇത് 213 കോടിയായി വര്‍ധിച്ചു. ലോകത്തില്‍ വാഴപ്പഴത്തിന്റെ തന്നെ മുന്‍നിര ഉത്പാദകരാണ് ഇന്ത്യ. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്നത്.

Eng­lish Summary:Indian bananas are also in demand abroad
You may also like this video

Exit mobile version