Site iconSite icon Janayugom Online

കുടുംബ പ്രശ്നത്തിന് പിന്നാലെ കൊലപാതകം; അമേരിക്കയില്‍ ഇന്ത്യൻ പൗരൻ പിടിയില്‍

അമേരിക്കയിലെ ജോർജിയയിൽ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അറ്റ്ലാന്റയുടെ പ്രാന്തപ്രദേശമായ ലോറൻസ് വില്ലയിലെ ഒരു വീട്ടിലാണ് കൊലപാതകം നടന്നത്. 51കാരനായ വിജയ് കുമാർ തന്റെ ഭാര്യയേയും മറ്റ് മൂന്ന് ബന്ധുക്കളേയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കുടുംബത്തിനുള്ളിലെ തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് അറിയിച്ചത്. മീനു ദോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവർ ആണ് കൊല്ലപ്പെട്ടവര്‍. 

അതേസമയം വീട്ടിലുണ്ടായിരുന്ന പ്രതിയുടെ മകൻ ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെട്ടിയൊച്ച കേട്ട ഉടൻ കുട്ടികള്‍ അലമാരയ്ക്കുള്ളില്‍ ഒളിക്കുകയായിരുന്നു. പ്രതിയുടെ മകൻ തന്നെയായ പൊലീസിനെ വിവരമറിയിച്ചത്. കുട്ടികൾക്ക് ശാരീരികമായ പരിക്കുകളൊന്നുമില്ലെങ്കിലും അവര്‍ സുരക്ഷിതരാണെന്നും പൊലീസ് പറഞ്ഞു. വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തു. 

Exit mobile version