വംശീയ വിവേചനത്തിന് വിധേയയായെന്നാരോപിച്ച് മസാച്യുസെറ്റ്‌സിലെ വെല്ലസ്‌ലിയിലുള്ള ബിസിനസ് കോളജിനെതിരെ കേസ് ഫയല്‍ ചെയ്ത് ഇന്ത്യന്‍ വംശജയായ പ്രൊഫസര്‍. വംശീയ ചുവയോടെയുള്ള മോശമായ പെരുമാറ്റം കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായെന്നും ഇതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും ബാബ്സൺ കോളജിലെ സംരംഭകത്വ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ലക്ഷ്മി ബാലചന്ദ്രയുടെ ആരോപണം.
സംരംഭകത്വ വിഭാഗത്തിന്റെ പ്രൊഫസറും മുൻ ചെയർമാനുമായ ആൻഡ്രൂ കോർബറ്റിനെതിരായാണ് ലക്ഷ്മിയുടെ പരാതി. കോർബറ്റ് വിവേചനപരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നാണ് പരാതിയിലുള്ളത്.
ഗവേഷണ റെക്കോഡ് ഉണ്ടായിരുന്നിട്ടും തുടര്‍ ഗവേഷണങ്ങള്‍ക്കും നേതൃത്വ സ്ഥാനങ്ങള്‍ക്കുമായുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നും യുഎസ് പൗരന്മാരായ അധ്യാപകര്‍ക്ക് യോഗ്യതയ്ക്കപ്പുറമുള്ള മുന്‍ഗണന നല്‍കുന്നുവെന്നും ലക്ഷ്മിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. വിവേചനത്തിനെതിരായ മസാച്യുസെറ്റ്‌സ് കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, പരാതികൾ ഗൗരവമായി പരിഗണിക്കുമെന്നും സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബോബ്‌സൺ കോളജ് അറിയിച്ചു.
English Sammury: Indian origin complains against US Massachusetts Wellesley Business College