Site iconSite icon Janayugom Online

ഉത്സവകാല യാത്രാ ഇളവുമായി ഇന്ത്യൻ റെയിൽവേ; മടക്കയാത്രയ്ക്ക് 20% കിഴിവ്

ഉത്സവകാല തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി ‘റൗണ്ട് ട്രിപ്പ് പാക്കേജ് ഫോർ ഫെസ്റ്റിവൽ റഷ്’ എന്ന പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. ഒക്ടോബർ നവംബർ മാസങ്ങളിൽ ഒരു നിശ്ചിത കാലയളവിൽ മടക്കയാത്ര നടത്തുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം വരെ ഇളവ് ലഭിക്കും.
ഒക്ടോബർ 13നും 26നും ഇടയിൽ യാത്ര ചെയ്യുന്നവർക്ക്, നവംബർ 17നും ഡിസംബർ 1നും ഇടയിൽ അതേ ട്രെയിനിൽ മടങ്ങിയെത്തിയാൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. മടക്ക ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റെ 20 ശതമാനമായിരിക്കും ഇളവ്. ഈ ഇളവ് ലഭിക്കുന്നതിന് കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷനുകൾ ഒരേപോലെയായിരിക്കണം. ഈ ടിക്കറ്റുകൾക്ക് റീഫണ്ടോ മറ്റ് മാറ്റങ്ങളോ അനുവദിക്കില്ല. കൺഫേം ടിക്കറ്റുകൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. തിരക്കിനനുസരിച്ച് നിരക്ക് വർധിക്കുന്ന ട്രെയിനുകൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

Exit mobile version