സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 19 പാകിസ്ഥാൻ പൗരന്മാരെ രക്ഷപ്പെടുത്തി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്ര കഴിഞ്ഞ 36 മണിക്കൂറിനിടെ നടത്തുന്ന രണ്ടാമത്തെ ആന്റി-പൈറസി ഓപ്പറേഷനാണിത്.
അൽ നെമിയെന്ന കപ്പലിനെയാണ് നാവികസേന മോചിപ്പിച്ചത്. ആയുധവുമായി കപ്പൽ റാഞ്ചിയ 11 കൊള്ളക്കാരെ സേന കസ്റ്റഡിയിലെടുത്തു. കൊച്ചി തീരത്തു നിന്ന് 800 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു സംഭവം. മറൈൻ കമാൻഡോകളും ഓപ്പറേഷനിൽ പങ്കെടുത്തു. എഫ് വി ഇമാൻ എന്ന ഇറാന്‍ കപ്പലിനെ കഴിഞ്ഞ ദിവസം നാവിക സേന മോചിപ്പിച്ചിരുന്നു.
English Summary:Indian rescue mission in the Red Sea again
You may also like this video