നാടുകടത്തുന്നതിന് മുമ്പ് ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർത്ഥി ഉദ്യോഗസ്ഥരിൽനിന്ന് അതിക്രൂര പീഡനം നേരിട്ടതായി ആരോപണം. ഇന്ത്യൻ–അമേരിക്കൻ സംരംഭകൻ കുനാൽ ജെയ്‍നാണ് ആരോപണം ഉന്നയിച്ചത്. തറയിൽ മുഖം അമർത്തിപ്പിടിച്ച് യുവാവിനെ വിലങ്ങണിയിക്കുകയായിരുന്നു.
വിഷയം അന്വേഷിക്കാനും വിദ്യാർത്ഥിക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും യുഎസിലെ ഇന്ത്യൻ എംബസിയിൽ വിളിച്ച് ജെയിൻ ആവശ്യപ്പെടുകയും ചെയ്തു. വിദ്യാര്‍ത്ഥി സംസാരിക്കുന്ന ഭാഷ മനസിലാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടായിരുന്നു. വിദ്യാർത്ഥി പറയുന്നത് എന്താണെന്ന് മനസിലാക്കാൻ സഹായിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും നിരസിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യന്‍ എംബസി സമൂഹമാധ്യമത്തിൽ കുറിച്ചു.
യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു

