തിരയില്‍പ്പെട്ട് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. അവധിക്കാല ആഘോഷത്തിനായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ കഴിഞ്ഞ ആഴ്ചയാണ് സുദീക്ഷ കൊണങ്കി (20) എത്തിയത്. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ഇന്ത്യക്കാരിയും പിറ്റ്‌സ്ബര്‍ഗ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയുമാണ് സുദീക്ഷ. ആറ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് പന്ത കാനയിലേക്ക് സുദീക്ഷ എത്തിയത്.
മാര്‍ച്ച് 5 ന് രാത്രിയോടെ സുദീക്ഷ മറ്റൊരു സുഹൃത്തിനൊപ്പം കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍ പെട്ടുപോവുകയായിരുന്നു. ഡൊമിനിക്കന്‍ സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം പെണ്‍കുട്ടി മരിച്ചിരിക്കാമെന്നുള്ള ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് അധികാരികളുടെ നിരീക്ഷണം വിര്‍ജീനിയ പൊലീസ് തള്ളികളഞ്ഞു. ഈ സമയത്ത് ഇത്തരത്തിലുള്ള വിലയിരുത്തലില്‍ എത്തുന്നത് ശരിയല്ലെന്നും തെരച്ചില്‍ തുടരുമെന്നും വിര്‍ജീനിയ പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.