Site icon Janayugom Online

ഉക്രെയ്ന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി നാട്ടിലേക്ക് മടങ്ങണമെന്ന് അറിയിച്ചു

ഉ​ക്രെ​യ്​​ൻ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങണമെന്ന് ആഗ്രഹം അറിയിച്ചു. ഉക്രെ​യ്​​ൻ​ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ കോ​യ​മ്പ​ത്തൂ​ർ തു​ടി​യ​ല്ലൂ​ർ സു​ബ്ര​മ​ണ്യം​പാ​ള​യം സ്വ​ദേ​ശി​യാ​യ സാ​യ്​ നി​കേ​ഷ്​ എ​ന്ന 21കാ​ര​നാ​ണ് തിരിച്ചുവരാണമെന്ന് അറിയിച്ചത്. സായ് തന്നെയാണ് കുടുംബത്തോട് വിവരം അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കൾ വി​വ​രം ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ​യും ഉക്രെ​യ്​​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യെ​യും അറിയിച്ചു. സാ​യ്​ നി​കേ​ഷി​നെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി​ എം​ബ​സി അ​ധി​കൃ​ത​ർ ഉറപ്പ്​ നൽകിയതായി സായി നികേഷിന്‍റെ പിതാവ്​ പറഞ്ഞു.

ഉ​ക്രെ​യ്​​ൻ ഖാ​ർ​കി​വി​ലെ കാ​ർ​ഗോ നാ​ഷ​ന​ൽ എ​യ്‌​റോ​സ്‌​പേ​സ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ എ​യ്‌​റോ​സ്‌​പേ​സ്​ എ​ൻ​ജി​നീ​യ​റി​ങ് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യിരുന്നു സാ​യ്​​ നി​കേ​ഷ്. വിദേശ പൗരൻമാ‍‍ർ ഉൾപ്പെടുന്ന ഇന്‍റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ‍ഡിഫെൻസിൽ സായ്​ നികേഷ് ചേർന്നുവെന്നായിരുന്നു വിവരം. സായുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. കോയമ്പത്തൂരിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായ്​ ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടതിനാല്‍ മോഹം ഉപേക്ഷിക്കുകയായിരുന്നു. 

ENGLISH SUMMARY:Indian stu­dent who joined the Ukrain­ian army has been told to return home
You may also like this video

Exit mobile version