കോവിഡ് കാലത്ത് നിരവധി വളര്‍ത്തു പക്ഷികളെയും മൃഗങ്ങളെയും കേരളത്തിലെത്തിക്കുക വഴിയുണ്ടായ ദുരന്തങ്ങള്‍ അനവധിയാണ്. കുട്ടികള്‍ക്കും ഒറ്റപ്പെട്ടു താമസിക്കുന്നവര്‍ക്കും മാനസികോല്ലാസത്തിനായി എത്തിക്കുന്ന പല വളര്‍ത്തു മൃഗങ്ങളും ഇന്ന് പരിസ്ഥിതിക്ക് ദോഷകരമായ രീതിയില്‍ വളര്‍ന്നുകഴിഞ്ഞു. പല വളര്‍ത്തു മൃഗങ്ങളുടെയും ദൂഷ്യവശങ്ങള്‍ മനസിലാക്കാതെ വിദേശ രാജ്യങ്ങളില്‍ നിന്നുവരെ വളര്‍ത്തുവാന്‍ എത്തിച്ചിട്ട് അവയെ പരിപാലിക്കാന്‍ ആവാതെ വന്നപ്പോള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ അനവധിയാണ്.
ഇത്തരം അവസ്ഥയെ നിയന്ത്രിക്കുവാനും അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിനും ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ പരിസ്ഥിതി ദിനംമുതല്‍ ലക്ഷ്യം വെയ്ക്കുന്നു. ഇത്തരം പക്ഷി മൃഗാദികളെ കണ്ടെത്തുകയും അവയെ പരിപാലിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബോധവല്‍ക്കരണം നടത്തുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കോവിഡ് കാലത്ത് നിരവധി കുട്ടികള്‍ക്ക് പലവിധ രോഗങ്ങളും ബാധിക്കുകയും പേവിഷബാധയേറ്റുവരെ മരണം വരെ സംഭവിക്കുകയും ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ ഒരു വര്‍ഷമെങ്കിലും നീണ്ടുനിന്നേക്കാവുന്ന വ്യൂസ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ ഭാരവാഹികളായ ഡോ.ദിലീപ് ഫല്‍ഗുണന്‍, ഡോ. ജോജു ഡേവിസ്, ഡോ. ആര്‍ സുധി എന്നിവര്‍ പത്രസമ്മേനത്തില്‍ അറിയിച്ചു.
English summary;Indian Veterinary Association launches pet breeding views campaign
You may also like this video;