ബംഗ്ലാദേശ് ആഭ്യന്തര കലാപത്തില്‍ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ കേന്ദ്രങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി അപേക്ഷകരെ എസ്എംഎസ് വഴി അറിയിക്കുമെന്നും അടുത്ത പ്രവൃത്തി ദിവസം പാസ്പോര്‍ട്ടുകള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വെബ്‌സൈറ്റില്‍ അറിയിച്ചു.
അസ്ഥിരമായ സാഹചര്യം കാരണം എല്ലാ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടഞ്ഞ് കിടക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അടുത്ത തീയതി എസ്എംഎസ് വഴി അറിയിക്കും, അടുത്ത പ്രവൃത്തി ദിവസം പാസ്പോര്‍ട്ട് സ്വീകരിക്കാനും അഭ്യര്‍ത്ഥിക്കുന്നുവെന്ന് അധികൃതര്‍ നോട്ടീസില്‍ പറഞ്ഞു. ബംഗ്ലാദേശില്‍ ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണം അനിശ്ചിതത്തിലായതിനെ തുടര്‍ന്ന് ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് 190 അത്യാവശമല്ലാത്ത ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യ തിരിച്ചെത്തിച്ചത്.
അതേസമയം എല്ലാ നയതന്ത്രജ്ഞരും ബംഗ്ലാദേശില്‍ തുടരുകയാണെന്നും രക്ഷാ ദൗത്യങ്ങള്‍ പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ധാക്കയിലെ ഹൈക്കമ്മീഷനെ കൂടാതെ, ചിറ്റഗോംഗ്, രാജ്ഷാഹി, ഖുല്‍ന, സില്‍ഹെത് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുണ്ട്.
English Summary: Indian visa centers closed in Bangladesh
You may also like this video