Site iconSite icon Janayugom Online

തായ്‌ലന്‍ഡിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട

thailandthailand

ഈ മാസം നവംബര്‍ പത്ത് മുതല്‍ അടുത്ത വര്‍ഷം മേയ് പത്ത് വരെ വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് സന്ദര്‍ശിക്കാം. സീസണ്‍ കാലത്ത് പരമാവധി ഇന്ത്യക്കാരെ ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് തായ് ടൂറിസം ഇളവ് പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് മുപ്പത് ദിവസം വരെ തായ്‌ലന്‍ഡില്‍ താമസിക്കാം. 

നേരത്തെ ചൈനീസ് പൗരന്‍മാര്‍ക്കും തായ്‌ലന്‍ഡ് സമാനമായ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ തായ്‌ലന്‍ഡ് ടൂറിസത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഭോക്താക്കളാണ് ഇന്ത്യ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വര്‍ഷം തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്.
അടുത്ത വര്‍ഷത്തോടെ വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം 100 ബില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് തായ്‌ലന്‍ഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരമാണ്. കോവിഡാനന്തരം വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുമണ്ടായിരുന്നു.

Eng­lish Sum­ma­ry: Indi­ans do not need a visa to vis­it Thailand

You may also like this video

Exit mobile version