കോവാക്സിന്‍ കുത്തിവയ്പെടുത്ത ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി സൗദി അറേബ്യ വ്യക്തമാക്കി. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, അംഗീകൃത കോവിഡ് കുത്തിവയ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദിയിലെ താമസ വിസക്കാർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ https://eservices.moh.gov.sa/CoronaVaccineRegistration എന്ന വെബ്സൈറ്റിൽ കോവാക്സിൻ കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്ന് എംബസി അറിയിച്ചു. കോവാക്സിൻ കുത്തിവെപ്പെടുത്ത് സൗദിയിൽ പ്രവേശിക്കുന്ന സന്ദർശക വിസക്കാർ https://muqeem.sa/#/vaccine-registration/home എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്നും എംബസി അറിയിപ്പിൽ പറയുന്നു. സൗദിയിൽ അംഗീകരിച്ച കോവിഡ് വാക്സിനുകൾക്ക് പുറമെ കോവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശക വിസയിലും വരുന്നതിന് തടസ്സമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
English Summary: Indians received covaxin allowed to enter the Saudi
You may like this video also