Site icon Janayugom Online

ഉക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും; ചെലവ് സര്‍ക്കാര്‍ വഹിക്കും

ഉക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനായി നാല് രാജ്യങ്ങളുടെ സഹകരണം ആവിശ്യപ്പെടും. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് എംബസി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇവരോടെ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ ഹംഗറിയുടെയും റൊമാനിയയുടെയും ചെക് പോസ്റ്റുകളില്‍ എത്തണമെന്ന് അറിയിച്ചു. 

ഇന്ത്യന്‍ രക്ഷാസംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്സികിലും എത്തും. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും വിദ്യാര്‍ത്ഥികള്‍ കൈയില്‍ കരുതാനും. ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും നിര്‍ദേശം നല്‍കി. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം യുദ്ധം അവസാനിപ്പാക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യുക്രൈന്‍ അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് മോദി പുടിനുമായി സംസാരിച്ചത്. 

Eng­lish Summary:Indians strand­ed in Ukraine to be repatriated
You may also like this video

Exit mobile version