Site icon Janayugom Online

ഇന്ത്യയുടെ ബ്രഹ്മോസ് മിസെെൽ പരീക്ഷണം വിജയകരം

ഇന്ത്യയുടെ സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ഉപരിതല മിസൈലിന്റെ പരീക്ഷണം ആണ് വിജയകരമായി പൂർത്തിയാക്കിയത്. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആയിരുന്നു പരീക്ഷണം. കരയിൽ നിന്നും, വെള്ളത്തിൽ നിന്നും, വായുവിൽ നിന്നും വിക്ഷേപിക്കാൻ കഴിയുമെന്നതാണ് ബ്രഹ്മോസിന്റെ പ്രധാന സവിശേഷത.

പരീക്ഷണത്തിൽ മിസൈൽ കൃത്യതയോടെ ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽ പരീക്ഷണത്തിന്റെ ചിത്രങ്ങളും പ്രതിരോധ മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരിയുടെ സാന്നിധ്യത്തിൽ ആയിരുന്നു മിസൈൽ പരീക്ഷണം. വ്യോമസേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം അൻഡമാൻ നിക്കോബാറിലുണ്ട്.

eng­lish summary;India’s Brah­Mos mis­sile test successful

you may also like this video;

Exit mobile version