Site icon Janayugom Online

ഇന്ത്യയുടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് 15 രാജ്യങ്ങൾ കൂടി അംഗീകരിച്ചു

ഇന്ത്യയുടെ കോവിഡ് 19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് 15 രാജ്യങ്ങൾ കൂടി അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ബെലാറസ്, എസ്റ്റോണിയ, ജോർജിയ, ഹംഗറി, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ലെബനൻ, മൗറീഷ്യസ്, മംഗോളിയ, നേപ്പാൾ, നിക്കരാഗ്വ, പലസ്തീൻ, ഫിലിപ്പീൻസ്, സാൻ മരിനോ, സിംഗപ്പൂർ, സ്വിറ്റ്സര്‍ലൻഡ്, തുർക്കി, ഉക്രെയ്ൻ എന്നീ രാജ്യങ്ങൾ ഇന്ത്യയുടെ കോവിഡ് ‑19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിച്ചു. ഇതോടെ 21 രാജ്യങ്ങളാണ് ഇന്ത്യയുടെ വാക്സിൻ അംഗീകരിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യയിലെ കോവിഡ് വാക്സിൻ നൂറോളം രാജ്യങ്ങൾ അംഗീകരിക്കുമെന്ന് സമ്മതിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു.

eng­lish sum­ma­ry; Indi­a’s covid vac­cine cer­tifi­cate has been approved by 15 more countries

you may also like this video;

Exit mobile version