Site icon Janayugom Online

ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചു; നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ

ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ. ഡല്‍ഹിക്ക് പുറത്തുള്ള കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് ഇന്ത്യ മാറ്റിയത്. നാല്‍പ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെ ഒക്ടോബര്‍ പത്തിനകം പിന്‍വലിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് നടപടി. സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഈ ഉദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത്.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ തുടരുകയാണ്. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരുടെ എണ്ണം കൂടുതലാണെന്നും കൂടുതലുള്ള ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം. 

കാനഡയിലുള്ള നയതന്ത്രജ്ഞരുടെ കണക്കുകള്‍ക്ക് ആനുപാതികമായി കനേഡിയന്‍ ഉദ്യോഗസ്ഥര്‍ മതിയെന്നാണ് ഇന്ത്യയുടെ നിലപാട്. കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധിക്കപ്പെട്ടതില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചതിന്
തുടര്‍ന്നാണ് ഇരുരാജ്യങ്ങളുടേയും ബന്ധം കൂടുതല്‍ വഷളായത്. അതേസമയം അസംബന്ധമായ ആരോപണമാണെന്ന് വ്യക്തമാക്കി ഇന്ത്യ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും ഓരോ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയായിരുന്നു.

Eng­lish Summary:India’s demand accept­ed; Cana­da pulls back diplomats
You may also like this video

Exit mobile version