മത്സരക്ഷമതാ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം 103 ആയി താഴ്ന്നു. 134 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 103-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ദി ഗ്ലോബല്‍ ടാലന്റ് കോമ്പറ്റീറ്റീവ്നെസ് ഇന്‍ഡക്സ് അനുസരിച്ച് 2013ല്‍ 103 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 83-ാം സ്ഥാനത്തായിരുന്നു. ബ്രിക്സ് രാജ്യങ്ങളില്‍ ഏറ്റവും പിന്നിലുള്ള രാജ്യവും ഇന്ത്യയാണ്. ഇവയില്‍ ചൈനയാണ് മുന്നില്‍ — 40-ാം സ്ഥാനം. റഷ്യ 52, ദക്ഷിണാഫ്രിക്ക 68, ബ്രസീല്‍ 69 സ്ഥാനങ്ങളിലാണ്. സ്വിറ്റ്സര്‍ലാൻഡ് ആണ് പട്ടികയില്‍ മുന്നില്‍. സിംഗപ്പൂര്‍ രണ്ടാം സ്ഥാനത്തും യുഎസ് മൂന്നാം സ്ഥാനത്തുമുണ്ട്.
യൂറോപ്യൻ ഇതര രാജ്യങ്ങളില്‍ ആദ്യ 25ല്‍ ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, യുഎഇ, ദക്ഷിണ കൊറിയ, ഇസ്രയേല്‍ എന്നിവ ഇടം നേടി. ആദ്യ 25ല്‍ ഇത്തവണ ജപ്പാനില്ല. ആദ്യമായാണ് ദക്ഷിണ കൊറിയ പട്ടികയില്‍ ഇടം നേടുന്നത്. മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള കഴിവിനെ അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ പട്ടികയാണ് ദി ഗ്ലോബല്‍ ടാലന്റ് കോമ്പറ്റീറ്റീവ്നെസ് ഇന്‍ഡക്സ്. ആഗോള ബിസിനസ് സ്കൂളായ ഇൻസീഡാണ് സൂചിക തയ്യാറാക്കുന്നത്. മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉള്ള നിയമങ്ങള്‍, വ്യവസായ അന്തരീക്ഷം എന്നിവയും രാജ്യത്തെ പ്രതിഭകളുടെ മത്സരക്ഷമതയും സൂചികയ്ക്കായി പരിഗണിക്കുന്നു.
English Summary: India’s global talent competitiveness ranking falls
You may also like this video