Site iconSite icon Janayugom Online

ഇന്ത്യയുടെ വളര്‍ച്ചാ വേഗം കുറഞ്ഞു; ഡിസംബറില്‍ 5.4 ശതമാനം

രാജ്യത്തെ സാമ്പത്തിക രംഗത്തെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 5.4 ശതമാനമായി കുറഞ്ഞു. മുന്‍ പാദത്തില്‍ ഇത് 8.5 ശതമാനം ആയിരുന്നു. രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ കൃഷി, ഖനനം, നിര്‍മാണം, ഗതാഗതം എന്നീ മേഖലകളില്‍ സംഭവിച്ച വീഴ്ച്ചകളാണ് മൂന്നാം പാദത്തിലെ ആഭ്യന്തര വളര്‍ച്ചയ്ക്ക് വിനയായത്.

അടുത്ത സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനം (ജിഡിപി) 9.2 ശതമാനത്തില്‍ നിന്ന് 8.9 ശതമാനമായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എന്‍എസ്ഒ) പുതുക്കി നിശ്ചയിച്ചു. 2020–21ലെ 4.8 ശതമാനം സങ്കോചത്തില്‍ നിന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 8.3 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നാണ് എന്‍എസ്ഒയുടെ പ്രവചനം. ജനുവരിയിലെ കണക്കില്‍ 9.2 ശതമാനം ആഭ്യന്തര മുന്നേറ്റം എന്‍എസ്ഒ അറിയിച്ചിരുന്നു.

2020–21 സാമ്പത്തിക വര്‍ഷം ആദ്യത്തെ രണ്ടു പാദങ്ങളില്‍ ‑24.4 ശതമാനവും ‑7.4 ശതമാനവും വീതം വിപരീത വളര്‍ച്ചയാണ് രാജ്യം അഭിമുഖീകരിച്ചത്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് രാജ്യം അടച്ചിട്ടതാണ് ഇത്രയും ഭീകരമായ പതനത്തിന് കാരണം. കോവിഡ് വ്യാപനം കുറഞ്ഞ് സമ്പദ്ഘടന ഉണര്‍ന്നതോടെ ജിഡിപിയിലും വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ.

Eng­lish Summary:India’s growth down; 5.4 per cent in December
You may also like this video

Exit mobile version