Site iconSite icon Janayugom Online

റഷ്യന്‍ എണ്ണ ഇറക്കുമതി പ്രതിദിനം ഒരു ദശലക്ഷം ബാരല്‍

2022 ഡിസംബറില്‍ റ­ഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ അ­സം­­­സ്കൃത ഇന്ധന ഇറക്കുമതിയില്‍ വര്‍ധന. പ്രതിദിന ഇറക്കുമതി ഒരു ദശലക്ഷം ബാരലിലെത്തിയതായി എനർജി കാർഗോ ട്രാക്കർ വോർടെക്സ് കണക്കുകള്‍ പുറത്തുവിട്ടു. 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ 0.2 ശതമാനം മാത്രമുണ്ടായിരുന്ന റഷ്യ ഡിസംബറിൽ 1.19 ദശലക്ഷം ബിപിഡി (ബാരല്‍ പെര്‍ ഡേ) വിതരണം ചെയ്തു.

ഇത് നവംബറിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത 9,09,403 ബിപിഡിയെക്കാൾ കൂടുതലാണ്. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതിന്റെ മുൻ റെക്കോഡ് 2022 ജൂണിൽ ഇന്ത്യ 9,42,694 ബിപിഡി വാങ്ങിയതായിരുന്നു. 2022 ഒക്ടോബറിൽ ആദ്യമായി പരമ്പരാഗത വില്പനക്കാരായ ഇറാഖിനെയും സൗദി അറേബ്യയെയും മറികടന്ന് ഒന്നാം സ്ഥാനം നേടിയ റഷ്യയ്ക്കാണ് നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 25 ശതമാനത്തിന്റെ പങ്കാളിത്തം.

Eng­lish Sum­ma­ry: Indi­a’s Russ­ian oil imports top 1 mil­lion barrels
You may also like this video

Exit mobile version