Site iconSite icon Janayugom Online

വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്തിയതായി സൂചന

ലൈംഗിക പീഡന കേസില്‍ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്തിയതായി സൂചന. ദുബായ് പൊലീസ് വിജയ് ബാബുവിനായി തെരച്ചില്‍ നടത്തുകയാണ്. ഇന്റര്‍ പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനെത്തുടര്‍ന്നായിരുന്നു അന്വേഷണം. വിജയ് ബാബുവിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് പ്രതീക്ഷ.വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇന്റര്‍പോളിനെക്കൊണ്ട് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഒളിവില്‍ കഴിയുന്ന ഇടം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക വിഭാഗം അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

Eng­lish Summary:Indications are that Vijay Babu’s hide­out has been found
You may also like this video

YouTube video player
Exit mobile version