ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എൽഎൽഎ രാജ്യം വിടാൻ സാധ്യതയെന്ന് പൊലീസ് റിപ്പോർട്ടിനെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് വിദേശത്ത് ബിസിനസ് പങ്കാളിത്തവും വലിയ സൗഹൃദവലയമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്ഥലത്തേക്കാണോ രാഹുല്‍ പോയിരിക്കുന്നതെന്ന സംശയം പൊലീസിനുണ്ട്. ഉച്ചയോടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് തീരുമാനം. അതെ സമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ 20 പേജുള്ള മൊഴിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടെന്നാണ് സൂചന. തന്റെ നഗ്നദൃശ്യങ്ങൾ കാണിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകി. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ചതായും ആരോപണമുണ്ട്.

