Site iconSite icon Janayugom Online

ഇൻഡിഗോ വിമാന പ്രതിസന്ധി; തൃശൂര്‍ പ്രചാരണത്തിന് കുശ്ബു എത്തിയില്ല

തൃശൂരില്‍ ഇന്നലെ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുശ്ബു എത്തിയില്ല. ഇൻഡിഗോ വിമാന പ്രതിസന്ധിയെ തുടർന്നാണ് യാത്ര മാറ്റിവെച്ചത്. കുശ്ബുവിന്റെ നേതൃത്വത്തില്‍ മഹിളാ മോർച്ചയുടെ റോഡ് ഷോ നിശ്ചയിച്ചിരുന്നെങ്കിലും വിമാനം ലഭ്യമല്ലാത്തതിനാൽ പരിപാടികൾ മാറ്റിവച്ചു. ചെന്നൈയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. കുശ്ബുവിനു പിറമേ മുതിർന്ന നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രചാരണങ്ങളുടെ ഭാഗമാകുമെന്ന് അറിയിച്ചിരുന്നു. 

Exit mobile version