ഇൻഡിഗോ വിമാനത്തിൽ യാത്രക്കാർക്ക് നേരെ മദ്യപ സംഘത്തിന്റെ അതിക്രമം. ഡൽഹി ‑പാറ്റ്ന ഇൻഡിഗോ വിമാനത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. എയർ ഇന്ത്യാ വിമാനത്തിൽ വയോധികയ്ക്ക് നേരെ യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണ് വീണ്ടും യാത്രക്കാര്‍ക്ക് നേരെ വിമാനത്തിൽ അതിക്രമം നടക്കുന്നത്.
മദ്യപിച്ച ശേഷം വിമാനത്തിൽ കയറിയ മൂന്നംഗ സംഘം ആദ്യം ബഹളം വെക്കാൻ തുടങ്ങി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമുണ്ടായതോടെ എയർഹോസ്റ്റസ് ഇടപെടുകയായിരുന്നു. എന്നാൽ സംഘം എയർഹോസ്റ്റസിന് നേരെയും അതിക്രമം തുടർന്നുവെന്നാണ് വിവരം. പട്നയിലെത്തിയ ഉടന്‍ തന്നെ സംഘത്തിലെ രണ്ട് പേരെ സിഐഎസ്എഫിന് കൈമാറി. അതേസമയം ഒരാൾ പട്ന വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. സംഭവം സ്ഥിരീകരിച്ച ഇൻഡിഗോ വിമാനക്കമ്പനി, പരാതി പൊലീസിന് കൈമാറിയതായും അറിയിച്ചു.
English Summary;IndiGo flight gang violence; Two people are under arrest
You may also like this video