കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ കരിനിഴലായി മഴ മുന്നറിയിപ്പ്. ശ്രീലങ്കൻ കാലാവസ്ഥാ വകുപ്പിന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ‑പാക് മത്സര ദിവസമായ ഇന്ന് കാലാവസ്ഥ പ്രതികൂലമാകാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമർദം മത്സരത്തെ ബാധിച്ചേക്കുമെന്ന് ശ്രീലങ്കൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വൈകുന്നേരം കൊളംബോയിൽ 50 മുതൽ 70 ശതമാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. അക്യുവെതർ റിപ്പോർട്ട് പ്രകാരം മത്സരം തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് (വൈകുന്നേരം അഞ്ച് മണിയോടെ) മഴയ്ക്ക് സാധ്യതയുണ്ട്. പകൽ സമയത്ത് കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
ഇന്ത്യ‑പാക് പോരാട്ടം; മഴ ഭീഷണിയില്‍ ആരാധകർ ആശങ്കയിൽ

