Site iconSite icon Janayugom Online

ഇൻഡോർ ദുരന്തം: മരണസംഖ്യയിൽ ബിജെപി സര്‍ക്കാരിന്റെ ഒളിച്ചുകളി

ഇൻഡോറിൽ ജലമലിനീകരണത്തെത്തുടർന്നുണ്ടായ മരണങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പുറത്ത്. മലിനജലം കുടിച്ച് എട്ട് പേർ മാത്രമാണ് മരിച്ചതെന്ന് ഔദ്യോഗികമായി ഹൈക്കോടതിയെ അറിയിച്ച സർക്കാർ, എന്നാൽ 18 കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകിയത് ദുരൂഹത വർധിപ്പിക്കുന്നു. ഇൻഡോറിലെ ഭഗീരത്പുര മേഖലയിൽ കഴിഞ്ഞ ഡിസംബർ അവസാന വാരം മുതലാണ് അതിസാരവും ഛർദ്ദിയും പടർന്നുപിടിച്ചത്. പ്രദേശത്തെ കുടിവെള്ള പൈപ്പ് ലൈനിലേക്ക് അഴുക്കുചാൽ വെള്ളം കലർന്നതാണ് ദുരന്തത്തിന് കാരണമായത്. ഒരു പൊലീസ് ഔട്ട്‌പോസ്റ്റിന് മുകളിൽ നിർമ്മിച്ച ശുചിമുറിയിൽ നിന്നുള്ള മാലിന്യം പൈപ്പിലെ ചോർച്ചയിലൂടെ കുടിവെള്ളത്തിൽ കലരുകയായിരുന്നു. ഇതുവരെ 1,400-ലധികം ആളുകൾക്ക് രോഗബാധ ഏൽക്കുകയും നൂറുകണക്കിന് ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

ജനുവരി ഏഴിന് കേസ് പരിഗണിച്ച മധ്യപ്രദേശ് ഹൈക്കോടതി സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനമാണ് നടത്തിയത്. മരണസംഖ്യ മറച്ചുവെക്കാൻ ശ്രമിക്കുന്നതായും വികാരരഹിതമായ സമീപനമാണ് സർക്കാരിന്റേതെന്നും കോടതി നിരീക്ഷിച്ചു. മരിച്ചവരുടെ കണക്കെടുക്കുന്നതിലല്ല, ജീവൻ രക്ഷിക്കുന്നതിലാണ് ശ്രദ്ധ എന്ന മുഖ്യമന്ത്രി മോഹൻ യാദവിന്റെ പ്രസ്താവനയും കോടതിയെ ചൊടിപ്പിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടെ അഭാവം ചൂണ്ടിക്കാട്ടി മരണസംഖ്യ കുറച്ചുകാണിക്കാനുള്ള നീക്കം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് ആദ്യം നാല് മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്. 

എട്ട് പേർ മരിച്ചതായി പിന്നീട് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പത്ത് മരണങ്ങൾ നടന്നതായി മേയർ പുഷ്യമിത്ര ഭാർഗവ സ്ഥിരീകരിച്ചിരുന്നു. അതേസമയം ആറുമാസം പ്രായമുള്ള കുഞ്ഞടക്കം 17 മുതൽ 20 വരെ ആളുകൾ മരിച്ചതായി പ്രദേശവാസികൾ അവകാശപ്പെടുന്നു. കണക്കുകൾ എട്ട് ആണെങ്കിലും 18 കുടുംബങ്ങൾക്ക് ഇതിനകം സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്, 

Exit mobile version