Site iconSite icon Janayugom Online

സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കണം; ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്താൻ

സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കണമെന്ന അഭ്യർത്ഥനയുമായി പാകിസ്ഥാൻ വീണ്ടും ഇന്ത്യയെ സമീപിച്ചു. ഇത് സംബന്ധിച്ച് പാകിസ്ഥാൻ ജലശക്തി മന്ത്രാലയത്തിന് കത്ത് നൽകി. കരാർ മരവിപ്പിച്ചത് കൃഷിയെയും കുടിവെള്ള വിതരണത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. വിഷയത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സിന്ധൂനദിജല കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽനിന്ന് പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹി ഉൾപ്പടെയുള്ള പ്രദേശങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

നേരത്തെ ഭീകരാക്രമണങ്ങളെ തുടർന്ന് പാകിസ്ഥാനെ നയതന്ത്ര തലത്തിൽ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. സിന്ധു നദീജല കരാർ മരവിപ്പിച്ചതായിരുന്നു ഇതിൽ ആദ്യത്തേത്. കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാല് കത്തുകളാണ് പാകിസ്താൻ ഇന്ത്യയ്ക്ക് അയച്ചിരിക്കുന്നത്. 

Exit mobile version