പിറന്ന് ഒരുദിവസം പോലും തികയാത്ത ചോരക്കുഞ്ഞിനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞനിലയില്‍. പെണ്‍കുഞ്ഞിനെയാണ് കുളത്തിലെറിഞ്ഞ് അജ്ഞാതര്‍ മുങ്ങിയത്. കുഞ്ഞിന്റെ തല കുളവാഴയില്‍ ഉടക്കി നിന്നതിനാല്‍ കരച്ചില്‍ കേട്ടെത്തിയവര്‍ക്ക് രക്ഷിക്കാനായി. വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുന്‍ ഗ്രാമമുഖ്യന്‍ കൂടിയായ അഭിഭാഷകന്‍ അഹമ്മദാണ് കുളത്തില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസിനെ വിവരമറിയിച്ച ശേഷം കുഞ്ഞിനെ ഇയാള്‍ ഇറങ്ങി എടുക്കുകയായിരുന്നു. കുളവാഴയില്‍ മൂടിയ നിലയിലായിരുന്നു കുഞ്ഞ്.
ബറേലിയിലെ ഖത്വാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. കുഞ്ഞിനെ കുളത്തിലേക്കെറിഞ്ഞവരെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഭാഗ്യമുള്ള കുഞ്ഞാണിതെന്നും ബറേലിയിലെ എഎസ്‌പി രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. കുഞ്ഞിനെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുഞ്ഞിന് പ്രത്യക്ഷത്തില്‍ പരിക്കുകളില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഒരാഴ്ച മുമ്പ് രണ്ട് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ ഇതേ പ്രദേശത്തുനിന്ന് കണ്ടെത്തിയിരുന്നു. ഈ കുഞ്ഞിനെയും സമീപവാസികളാണ് രക്ഷിച്ചത്. ആണ്‍കുട്ടിയെ 20 അടി ആഴമുള്ള കിണറില്‍ നിന്നായിരുന്നു ഈ കുഞ്ഞിനെ രക്ഷിച്ചത്.
English Sammury: infant dumped in pond saved by hyacinth (kullavazha)