Site icon Janayugom Online

വിലക്കയറ്റവും തൊഴിലില്ലായ്മയും പെരുകുന്നു; കേന്ദ്രനയങ്ങള്‍ക്കെതിരെ 29ന് എല്‍ഡിഎഫ് പ്രതിഷേധ സംഗമം

inflation

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ ഇടതുപാർടികൾ സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എറണാകുളം ഒഴികെയുള്ള ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ ഈ മാസം 29ന് വൈകിട്ട് നാലിനാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ പ്രസ്താവനയിൽ അറിയിച്ചു.
വർധിച്ചുവരുന്ന വിലക്കയറ്റത്തിന് പരിഹാരം കാണാൻ പെട്രോളിയം ഉല്പന്നങ്ങൾക്കും ഗ്യാസ് സിലിണ്ടറുകൾക്കും ഏർപ്പെടുത്തിയിട്ടുള്ള എല്ലാ സെസ്/സർചാർജ്ജുകളും അടിയന്തരമായി പിൻവലിക്കണം.

പൊതുവിതരണ സമ്പ്രദായത്തിലൂടെ ഗോതമ്പ് വിതരണം പുനരാരംഭിക്കുകയും വേണമെന്ന് കേന്ദ്ര സർക്കാരിനോട് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ധാന്യങ്ങളും ഭക്ഷ്യ എണ്ണയും പൊതുവിതരണ സമ്പ്രദായത്തിൽ ഉൾപ്പെടുത്തി പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, ഇൻകംടാക്സ് പരിധിക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ നേരിട്ട് നൽകുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കുക, തൊഴിലില്ലായ്മ വേതനം കേന്ദ്ര പദ്ധതിയാക്കാൻ നിയമനിർമ്മാണം നടത്തുക, നഗരപ്രദേശങ്ങളിൽ തൊഴിലുറപ്പിന് നിയമനിർമ്മാണം നടത്തുക, എല്ലാ ഒഴിവുകളും നികത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളത്തിലും പ്രതിഷേധം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Eng­lish Summary:Inflation and unem­ploy­ment are on the rise
You may also like this video

Exit mobile version