രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ പ്ലാറ്റ്ഫോമായ കോവിന്‍ പോര്‍ട്ടലില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഏകദേശം 20,000 ത്തിലേറെപ്പേരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായാണ് സൂചന. പേര്, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, കോവിഡ് പരിശോധനാ ഫലം തുടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. ഇവ റെയ്ഡ് ഫോറംസ് എന്ന വെബ്സൈറ്റിലാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. സെര്‍ച്ച് ചെയ്ത് ഇവ പരിശോധിക്കാനുള്ള സൗകര്യവും ഹാക്കര്‍മാര്‍ നല്‍കിയിട്ടുണ്ട്. അതേസമയം ആരോഗ്യമന്ത്രാലയം ഇക്കാര്യം നിഷേധിച്ചു.
ENGLISH SUMMARY;Information leak on the Covin portal
You may also like this video