മൂന്ന് കോടി റെയില്‍വേ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി ഹാക്കര്‍മാര്‍. ഇവ ഡാര്‍ക്ക് വെബ്ബില്‍ വില്പനയ്ക്ക് വച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ റെയില്‍വേ മന്ത്രാലയം ഇക്കാര്യം നിഷേധിച്ചു. ഐആര്‍സിടിസി, റെയില്‍വേ സെര്‍വറുകളില്‍ ഹാക്കിങ്ങോ വിവരചോര്‍ച്ചയോ ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. മൂന്ന് കോടിയാളുകളുടെ പേര്, ലിംഗം, ഇമെയില്‍, മൊബൈല്‍ നമ്പര്‍, നഗരം തുടങ്ങിയ വിവരങ്ങളാണ് വില്പനയ്ക്ക് വച്ചിരിക്കുന്നതെന്നാണ് ഷാഡോ ഹാക്കേഴ്സ് എന്ന സംഘം അവകാശപ്പെടുന്നത്.
ഇതില്‍ പ്രധാനപ്പെട്ട വ്യക്തികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിവരങ്ങളുണ്ടെന്നും ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു. അതേസമയം സെര്‍വറിന് നേരെയുണ്ടായ ഹാക്കിങ് ശ്രമം സെര്‍ട്ട്-ഇന്‍ (ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്പോണ്‍സ് ടീം) അറിയിച്ചതായി റെയില്‍വേയുടെ പ്രസ്താവനയില്‍ പറയുന്നു. 2020 ല്‍ 90 ലക്ഷം പേരുടെ വിവരങ്ങള്‍ ഐആര്‍സിടിസിയില്‍ നിന്നും ചോര്‍ന്നിട്ടുണ്ട്. അടുത്തിടെ ഡല്‍ഹി എയിംസിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രധാന വ്യക്തികളുടേതടക്കം വിവരങ്ങള്‍ ചോര്‍ന്നിരുന്നു.
English Summary;Information of 3 crore railway passengers for sale
You may also like this video