Site iconSite icon Janayugom Online

പശ്ചാത്തല വികസനം; കേരളത്തെ വലിയ ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പശ്ചാത്തല വികസനത്തിന്റെ ഭാഗമായി കേരളത്തെ വലിയ ഹബ്ബ് ആക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിലാണ് സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരെന്ന് സംസ്ഥാന പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഡിസൈന്‍ ചെയ്ത റോഡുകള്‍ പണിയും ബിഎം& ബിസി നിലവാരത്തില്‍ ഉയര്‍ത്തും എന്നായിരുന്നു അന്ന് പറഞ്ഞത്. അതു രണ്ടും നടപ്പാക്കി എന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് സ്മാർട്ട്‌ റോഡുകൾ നഗരത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.നാല് വർഷം പൂർത്തികരിക്കുന്ന ഘട്ടത്തിൽ 60% റോഡുകളും ബിഎം & ബി സി ആക്കി മാറ്റി. 12 സ്മാർട്ട്‌ റോഡുകൾ കെ ആർ എഫ് ബി ആണ് നിർമണം പൂർത്തിയാക്കിയത്. ജനങ്ങൾ ദീർഘകാലമായി ആഗ്രഹിച്ച പദ്ധതി ആണ് പൂർത്തിയാക്കിയത്. ചില തടസ്സങ്ങൾ ഉണ്ടായിരുന്നു. പ്രവർത്തികൾ വൈകിപ്പിച്ചതിന് കർശന നടപടി സ്വീകരിച്ചു. വിമർശനം ഉയർന്നിരുന്നു.വിമർശിച്ചവർ ഉൾപ്പെടെ ഇപ്പോൾ സർക്കാർ നിലപാട് ശരിയാണെന്ന് പറയുകയാണ്. തിരുവനന്തപുരം കോർപ്പറേഷൻ റോഡാണ് ഈ 12 സ്മാർട്ട്‌ റോഡുകൾ. കോർപ്പറേഷന്റെ ഇടപെടൽ നല്ല രീതിയിൽ ഉണ്ടായിരുന്നു. ജനങ്ങൾ അതിനോട് സഹകരിച്ചു മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു

Exit mobile version