Site iconSite icon Janayugom Online

അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ്

മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധിയെ അധിക്ഷേപിച്ചെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എംപിയാണ് രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കിയത്.

എംജിഎൻആർഇജിഎസ് ഫണ്ടിങ്ങിനെക്കുറിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയതിന് കേന്ദ്രമന്ത്രി ചന്ദ്രശേഖർ പെമ്മസാനിക്കെതിരെ ലോക്‌സഭയിലെ കോൺഗ്രസ് എംപി മാണിക്കം ടാഗോറും അവകാശലംഘന നോട്ടീസ് നൽകി.
ഏഴു കോടി ജനസംഖ്യയുള്ള തമിഴ്‌നാടിന് 20 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിനേക്കാൾ കൂടുതൽ എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസ് ധനസഹായം ലഭിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. 

Exit mobile version