കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സിങ് കോളജില്‍ റാഗിങ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.
കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവര്‍ക്കെതിരെയാണ് നടപടി. അഞ്ചുപേരെയും സസ്പന്‍ഡും ചെയ്തു. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി. മൂന്നു മാസത്തോളം റാഗിങ് തുടര്‍ന്നു. കോമ്പസ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും സ്വകാര്യഭാഗങ്ങളില്‍ പരുക്കേല്‍പ്പിച്ചതായും പരാതിയുണ്ട് . സസ്പെന്‍ഷന്‍ ആന്റി റാഗിങ് നിയമപ്രകാരമുള്ള അന്വേഷണത്തിന് ശേഷമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു . 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാര്‍ത്ഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണു പരാതി. വിദ്യാര്‍ത്ഥികളെ നഗ്നരാക്കി നിർത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും പരാതിയിൽ പറയുന്നു.
കോമ്പസ് ഉപയോഗിച്ച് മുറിവേൽപിക്കും, സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിച്ചു ; കോട്ടയം ഗവൺമെന്റ് നഴ്‌സിങ് കോളജില്‍ റാഗിങിൽ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
