Site icon Janayugom Online

ഐഎൻഎസ് വിശാഖപട്ടണം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

Mumbai: Guided-missile destroyer ship 'Visakhapatnam' anchored at Naval Dockyard ahead of its induction into the Indian Navy to boost its combat capability in the Indian Ocean region, in Mumbai, Friday, Nov. 21, 2021. The ship which is equipped with an array of weapons and sensors will be inducted on Nov. 21. (PTI Photo/Kunal Patil)(PTI11_19_2021_000155B)

നാവികസേനയുടെ പ്രോജക്ട് 15 ബിയുടെ ആദ്യ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം ഇന്ന് കമ്മിഷൻ ചെയ്യും. മുംബൈയിലെ മസഗോൺ ഡോക്ക്‌യാർഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം. 163 മീറ്റർ നീളമുള്ള കപ്പലിന് 7400 ടണ്ണിലധികം ഭാരം വഹിക്കാന്‍ കഴിയും.

നാവികസേനയുടെ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലുകളിൽ ഏറ്റവും വലുതെന്ന വിശേഷണവും വിശാഖപട്ടണത്തിന് സ്വന്തമാണ്. കമ്മിഷൻ ചെയ്താലും കപ്പലിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള നിരീക്ഷണങ്ങൾ തുടരുമെന്ന് ഐഎൻഎസ് വിശാഖപട്ടണത്തിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ബീരേന്ദ്ര സിങ് ബെയ്ൻസ് പറഞ്ഞു. മോര്‍മുഗാവോ, ഇംഫാല്‍, സൂറത്ത് എന്നിവയാണ് വിശാഖപട്ടണം ക്ലാസില്‍ ഇനി നിര്‍മ്മാണം പൂര്‍ത്തിയാകുന്ന കപ്പലുകള്‍.

25ന് കല്‍വരി ക്ലാസില്‍ ഉള്‍പ്പെടുന്ന വേല എന്ന അന്തർവാഹിനി നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ് രാഷ്‌ട്രത്തിന് സമർപ്പിക്കും. പശ്ചിമ നാവിക കമാൻഡിലാകും വേലയുടെ സേവനം. വേല ഭൂരിഭാ​ഗം പരീക്ഷണങ്ങളും പൂർത്തിയാക്കി, യുദ്ധ സജ്ജവും പ്രവർത്തന സജ്ജവുമാണെന്ന് നാവികസേന വ്യക്തമാക്കി.

eng­lish summary:INS Visakha­p­at­nam will be hand­ed over to the nation today

you may also like this video;

Exit mobile version