എസ്ഐയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്തെന്ന പരാതിയിൽ ഇസ്പെക്ടര്‍ക്കെതിരെ അന്വേഷണം. നെടുപുഴ സിഐ ദിലീപിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ ജൂലൈ 30നാണ് സംഭവം.
ക്രൈം ബ്രാഞ്ച് എസ്ഐ ആമോദ് പൊതുസ്ഥലത്ത് മദ്യപിച്ചുവെന്നാരോപിച്ചാണ് നെടുപുഴ സിഐ ദിലീപ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും അബ്കാരി നിയമപ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു. 12 മണിക്കൂറിനകം ഇയാളെ സസ്പെൻഡ് ചെയ്തു. പിന്നീട് സ്പെഷ്യൽ ബ്രാഞ്ചിന്റെയും സ്റ്റേറ്റ് ഇന്റലിജൻസിന്റെയും റിപ്പോർട്ട് പ്രകാരം ക്രൈംബ്രാഞ്ച് എസ്ഐ ആമോദിനെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് തെളിയുകയായിരുന്നു.
ആമോദിനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കള്ളക്കേസ് ചമച്ചതെന്നാണ് സൂചന. സിഐക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പൊലീസ് അസോസിയേഷനിലെ ഒരു വിഭാഗം ആരോപണമുയർത്തി. ആമോദിന്റെ കുടുംബവും പരാതിയുമായി മുന്നോട്ടുവന്നു. ഇതോടെ സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
English Summary: personal enmity; Inspector trapped SI in fake case
You may also like this video