Site iconSite icon Janayugom Online

ഇന്‍സ്റ്റാഗ്രാം നിശ്ചലമായി: സ്ഥിരീകരിക്കാതെ അധികൃതര്‍

instagraminstagram

രാജ്യത്തുടനീളം മെറ്റായുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം ഇന്ന് അല്‍പ്പസമയത്തേക്ക് പ്രവർത്തനരഹിതമായി. രാവിലെയാണ് സമൂഹമാധ്യമങ്ങളിലെ ഏറ്റവും ആരാധകരുള്ള പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാം നിശ്ചലമായത്. രാവിലെ 9.45 ഓടെ പുതിയ അപ്ഡേഷനുകളൊന്നും കാണിച്ചിരുന്നില്ലെന്ന് ഉപയോക്താക്കള്‍ അറിയിച്ചു. രാവിലെ തുടങ്ങിയ തടസം ഏകദേശം ഉച്ചയ്ക്ക് 12.45 വരെ നീണ്ടു. ഡൽഹി, ജയ്പൂർ, ലഖ്‌നൗ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാം നിശ്ചലമായ സമയത്ത് പോസ്റ്റുകള്‍ കാണാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു. ലോഗിന്‍ ചെയ്യാന്‍ പോലും കഴിയുന്നില്ലെന്ന് ചില ഉപയോക്താക്കളും ആരോപിച്ചു. അതിനിടെ ഇത്തരം പ്രശ്നങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാമിലുണ്ടായിട്ടില്ലെന്ന് ചില ഉപയോക്താക്കള്‍ അവകാശപ്പെട്ടു.

അതേസമയം ഇന്‍സ്റ്റാഗ്രാം നിശ്ചലമായത് അധികൃതര്‍ സ്ഥിരീകരിക്കുകയോ ഔദ്യോഗിക പ്രസ്താവനയിറക്കുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ മാസം ഏപ്രിൽ 19 നും രാത്രിയോടെ ഇന്‍സ്റ്റാഗ്രാമില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. സമീപ മാസങ്ങളിൽ പ്ലാറ്റ്‌ഫോമിന് സമാനമായ നിരവധി തകരാറുകൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Insta­gram at a stand­still: Author­i­ties unconfirmed

You may like this video also

Exit mobile version