Site icon Janayugom Online

ഇന്‍സുലിന്‍ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കും: മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് ഇൻസുലിൻ 25 ശതമാനം വിലക്കുറവിൽ നൽകുമെന്ന് ഭക്ഷ്യ സിവിൽ സപ്പ്ലൈസ്  മന്ത്രി ജി ആർ അനിൽ പറഞ്ഞു . സെപ്റ്റംബർ ഒന്ന് മുതൽ സപ്പ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ വഴിയായിരിക്കും വിതരണം . സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ ഓഫീസായ ടി വി സ്മാരകത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ല് സംഭരണത്തിന് ഓരോ സീസണുകളിലും വിഷയം ചർച്ച ചെയ്യാതെ സ്ഥിരം സംവിധാനമൊരുക്കും. കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുമ്പോൾ തന്നെ പാഡി രസീത് നൽകുകയും ഒരാഴ്ചക്കുള്ളിൽ പണം നൽകുകയും ചെയ്യും . കേരളാ ബാങ്ക് സർക്കാരുമായി സഹകരിക്കുന്നുണ്ട് . മറ്റ്‌ ബാങ്കുകളുമായി സർക്കാർ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു .

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 10 കോടി രൂപ ഒഴികെ ബാക്കി കുടിശിക കർഷകർക്ക് നൽകി.   കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ സെപ്റ്റംബർ രണ്ടിന് കുട്ടനാട് സന്ദർശിക്കും. കൃഷി മന്ത്രിയുമായി പ്രശ്നങ്ങൾ ചർച്ച ചെയ്തു. സെപ്റ്റംബർ രണ്ടിന് ആലപ്പുഴ കലക്ടറേറ്റിൽ  ജില്ലയിലെ എം എൽ എമാരെയും കർഷകരെയും പങ്കെടുപ്പിച്ച് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് മന്ത്രിയെ സ്വീകരിച്ചു.   അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ , ജി കൃഷ്ണപ്രസാദ്‌ , സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ , മണ്ഡലം സെക്രട്ടറിമാരായ ഇ കെ ജയൻ , കെ ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു

eng­lish summary;Insulin prices will go down: Min­is­ter GR Anil
you may also like this video;

Exit mobile version