Site iconSite icon Janayugom Online

ഇൻഷുറൻസ് തട്ടിപ്പ്; അഭിഭാഷകനും ഗുമസ്തനും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

ഇൻഷുറൻസ് തട്ടിയെടുക്കുന്നതിനായി പോലീസിനെ കബളിപ്പിച്ച് വ്യാജ തെളിവുണ്ടാക്കിയ കേസിൽ അഭിഭാഷകനും ഗുമസ്തനും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്തു. ഇതിൽ അപകടത്തിൽ ഉൾപ്പെട്ട വനിതയും ഇവരെ തട്ടിപ്പിന് സഹായിച്ചവരും ഉൾപ്പെടെ മൂന്ന് പേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
2025 മേയ് 22‑ന് ഉച്ചയ്ക്ക് കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ ഷെർന സഞ്ചരിച്ച വാഹനത്തിൽ ഒരു വാഹനം ഇടിച്ചിരുന്നു. എന്നാൽ, പോലീസിൽ പരാതി നൽകിയപ്പോൾ ഇടിച്ചത് മറ്റൊരു വാഹനമാണെന്ന് കാണിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഇവർ വ്യാജ തെളിവുകൾ നൽകുകയായിരുന്നു. എന്നാൽ, പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ തെളിവുകൾ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന്, വ്യാജ തെളിവ് നൽകിയ സംഘത്തിനെതിരെ കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ ഷെർന, അജിത്ത്, വിനോദ് എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version