സംഘർഷം ഉണ്ടാകുമെന്ന് ഇന്റിൽജെൻസ് റിപ്പോർട്ടിനെ തുടർന്ന് ഷഹബാസിന്റെ കൊലപാതകത്തിൽ ആരോപണ വിധേയരായ കുട്ടികളെ ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കും. സംഭവത്തിൽ നാട്ടുകാർ ഉള്‍പ്പെടെ പ്രതിഷേധിച്ചേക്കുമെന്നാണ് ഇന്റിൽജെൻസ് റിപ്പോർട്ട്. സഹപാഠികളുടെ മർദനത്തിൽ ആണ് ഷഹബാസ് കൊല്ലപ്പെട്ടത്.
വെള്ളിമാടുകുന്നു ജുവൈനൽ ഹോമിൽ ആണ് കുട്ടികൾ ഇപ്പോൾ ഉള്ളത്. പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അടുത്തുള്ള സ്കൂളുകളിൽ എഴുതിക്കാനായിരുന്നു ആദ്യം ആലോചന. എന്നാൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് തീരുമാനം മാറ്റിയത്.

