Site iconSite icon Janayugom Online

അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ പണിമുടക്ക് നാളെ

കേരളത്തില്‍ നാളെ മുതല്‍ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ പണിമുടക്കും. തമിഴ്നാട് കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. നാളെ വൈക്കീട്ട് ആറ് മണി മുതല്‍ കർണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസ് നിർത്തിവെയ്ക്കാനാണ് തീരുമാനം. ഇത് ബെംഗളൂരു – ചെന്നൈയിലേയ്ക്കുള്ള യാത്രക്കാരെ വലയ്ക്കും. 

ടൂറിസ്റ്റ് ബസുകൾക്ക് നേരെ അന്യായമായി പിഴ ചുമത്തുകയും നികുതി ഈടാക്കുകയും ചെയ്യുന്നുവെന്നും വാഹനങ്ങൾ സീസ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥയുണ്ടാകുന്നുവെന്നും വാഹന ഉടമകൾ പറഞ്ഞു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്ന് ആരോപണമുണ്ടായിരുന്നു. കേരളത്തിൽ നിന്ന് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നായി ബെംഗളൂരുവിലേക്കടക്കം നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.

Exit mobile version