Site iconSite icon Janayugom Online

മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് കോവളത്തെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്

villagevillage

മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് കോവളത്തെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്. ഇന്റർനാഷണൽ ക്രാഫ്റ്റ്സ് കൗൺസിൽ നൽകുന്ന 2021ലെ മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള അവാർഡാണിത്. ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കോവളത്തെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ഏറ്റെടുത്തു നടത്തുന്നത്. ഇന്റർനാഷണൽ ഡെൽഫിക് കൗൺസിൽ സെക്രട്ടറി ജനറൽ രമേഷ് പ്രസന്ന അവാര്‍ഡ് സമ്മാനിച്ചു. ക്രാഫ്റ്റ്സ് വില്ലേജിനു വേണ്ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി യു ശ്രീപ്രസാദ് പുരസ്കാരം ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന ഇന്ത്യ ക്രാഫ്റ്റ് വീക്കിന്റെ വേദിയിലാണ് സമ്മാനദാനം നടന്നത്.

Eng­lish Sum­ma­ry: Inter­na­tion­al Craft Award for Best Craft Vil­lage goes to Ker­ala Arts and Crafts Vil­lage, Kovalam

You may also like this video also

Exit mobile version