Site iconSite icon Janayugom Online

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് ആഗോള അംഗീകാരം

സ്റ്റാർട്ട്അപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021–22ൽ നടത്തിയ വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡിയിൽ ഏറ്റവും മികച്ച അഞ്ച് പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ മികച്ച ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായ കെഎസ്‌യുഎമ്മിന് ആഗോളതലത്തില്‍ ലഭിക്കുന്ന വലിയ അംഗീകാരങ്ങളിലൊന്നാണിത്. വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021–2022 ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. ഇതില്‍ 356 സ്ഥാപനങ്ങള്‍ പഠനത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചു. ഇതില്‍ നിന്നാണ് കെഎസ്‌യുഎമ്മിനെ ആദ്യ അഞ്ച് എണ്ണത്തില്‍ ഉള്‍പ്പെടുത്തിയത്.

വിർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ട്അപ്പുകൾക്കായി നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ചിട്ടയായ ഫണ്ടിങ് സംവിധാനം എന്നിവയെല്ലാം അംഗീകാരം ലഭിക്കുന്നതിൽ നിർണായകമായി. നാടിന്റെ ശോഭനമായ ഭാവി സാക്ഷാത്ക്കരിക്കാൻ സ്റ്റാർട്ട് അപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന എൽഡിഎഫ് സർക്കാർ നയത്തിന്റെ ഗുണഫലമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ട്അപ്പ് മേഖലയിൽ കൊണ്ടുവരാൻ അംഗീകാരം സഹായകരമാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ലോകത്തെ മികച്ച അഞ്ച് ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായി കെഎസ്‌യുഎമ്മിന് മാറാനായത് അഭിമാനാര്‍ഹമാണെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. കെഎസ്‌യുഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലവത്താകുന്നു എന്നതിന് ഇത് വലിയ തെളിവാണ്. ഇനിയും മുന്നോട്ടു പോകാനുള്ള പ്രചോദനവും ഊര്‍ജവുമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: inter­na­tion­al recog­ni­tion for Ker­ala Start Up Mission
You may also like this video

Exit mobile version