Site iconSite icon Janayugom Online

ഡോക്ടർമാരുടെ രാജ്യാന്തര പണിമുടക്ക്; ഒ.പി.ഡി സേവനങ്ങൾ നിർത്തിത്തുടങ്ങി

കൊൽക്കത്തയിൽ ട്രയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നടക്കുന്ന പണിമുടക്കിൽ ഇന്ന് രാവിലെ 6 മണി മുതല്‍ നാളെ രാവിലെ വരെ മെഡിക്കല്‍ സേവനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഒ.പി.ഡി സേവനങ്ങള്‍ നിര്‍ത്തി വച്ചു.ജാര്‍ഖണ്ഡിലെ എല്ലാ സര്‍ക്കാര്‍ പ്രൈവറ്റ് ആശുപത്രികളും ഇതില്‍ പങ്ക് ചേരുമെന്നും ഐ.എം.എ വ്യക്തമാക്കി.ഇന്ന് വൈകുന്നേരം റാഞ്ചിയില്‍ ഒരു മാര്‍ച്ച് നടത്താനും വിവിധ മെഡിക്കല്‍ ഓര്‍ഗനൈസേഷനുകള്‍ പദ്ധതിയിടുന്നുണ്ട്.

ഡല്‍ഹിയിലെ ഗുരു തേജ് ബഹദൂര്‍ ആശുപത്രിയിലെ ഒ.പി.ഡി ലാബ് സേവനങ്ങള്‍ നിര്‍ത്തിക്കൊണ്ട് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഇന്നും തുടരും.ചെന്നൈയിലെ ഡോക്ടര്‍മാര്‍ ഒരു ബഹിഷ്‌കരണ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.ഐ.എം.എയുടെ ഛണ്ഡിഗര്‍ യൂണിറ്റ് ഒ.പി.ഡി സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും 11 മണിക്ക് ഒരു പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.ബെംഗളൂരുവില്‍ ഐ.എം.എ ഓഫീസില്‍ നടക്കുന്ന പ്രതിഷേധത്തില്‍ 1000 ഡോക്ടര്‍മാര്‍ പങ്കെടുക്കും.

ഇന്ത്യയിലെ ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ഐ.എം.എ ഡോക്ടര്‍മാര്‍ക്ക് 36 മണിക്കൂര്‍ ഷിഫ്റ്റും സുരക്ഷിത വിശ്രമ സ്ഥലങ്ങളും ഉള്‍പ്പെടെ അവരുടെ ജോലിയും ജീവിത സാഹചര്യങ്ങളും പരിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടു.മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ജോലി സ്ഥലങ്ങളില്‍ നേരിടുന്ന അക്രമങ്ങള്‍ക്കെതിരായി ഒരു കേന്ദ്ര നിയമം ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.ഇന്ന് ആരംഭിച്ച പണിമുടക്കില്‍ എല്ലാ അടിയന്തര സേവനങ്ങളും പ്രവര്‍ത്തിക്കും.ഒ.പി.ഡി സേവനങ്ങളും ശസ്ത്രക്രിയകളും നടക്കില്ല.

ആശുപത്രികളുടെ സുരക്ഷ സൗകര്യങ്ങള്‍ ഒരു വിമാനത്താവളത്തേക്കാള്‍ കുറവല്ല എന്ന ഉറപ്പാക്കുന്ന ഒരു ലിസ്റ്റ് ഐ.എം.എ അവരുടെ പ്രസ്താവനയിലൂടെ മുന്നോട്ട് വച്ചിട്ടുണ്ട്.ആശുപത്രികളെ സ.സി.ടിവികളും സെക്യൂരിറ്റികളും ഉള്‍പ്പെടെയുള്ള ഒരു സുരക്ഷാ സ്ഥാപനമായി പ്രഖ്യാപിക്കണമെന്നും അവര്‍ പറയുന്നു.

Exit mobile version