Site iconSite icon Janayugom Online

എയര്‍സുവിധ രജിസ്ട്രേഷന്‍ ഒഴിവാക്കി

flightflight

അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ എയർ സുവിധ പോർട്ടലിൽ അന്താരാഷ്ട്ര യാത്രക്കാർ കോവിഡ് വാക്സിനേഷനായുള്ള ഡിക്ലറേഷന്‍ ഫോമുകൾ പൂരിപ്പിക്കേണ്ട ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചു. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം അർദ്ധരാത്രി മുതൽ നിലവിൽ വരും. ആഗോള തലത്തില്‍ കോവിഡ് കുറഞ്ഞുവരുന്ന പ്രവണത നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലേക്ക് എത്തുന്ന വിമാന യാത്രക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ സുവിധ പോര്‍ട്ടല്‍ സ്റ്റാന്‍ഡില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം, കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കിൽ ചട്ടം പുനഃപരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചു.

Eng­lish Sum­ma­ry: Inter­na­tion­al Trav­el­ers’ Covid Dec­la­ra­tion Cer­tifi­cate: Cen­ter Revised Guide­lines, Effec­tive Tonight

You may also like this video

Exit mobile version