Site iconSite icon Janayugom Online

ഇന്റർനെറ്റ് നിരോധനം: ഐടി മന്ത്രാലയം വിശദീകരണം നല്കണം

internetinternet

പരീക്ഷാ വേളയിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ സംഭവത്തിൽ ഐടി മന്ത്രാലയത്തിന്റെ വിശദീകരണം തേടി സുപ്രീം കോടതി. ഇന്റർനെറ്റ് സേവനങ്ങൾ താല്ക്കാലികമായി നിർത്തിവയ്ക്കരുതെന്ന് സംസ്ഥാനങ്ങളോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സോഫ്റ്റ്‌വേർ ഫ്രീഡം ലോ സെന്ററാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഐടി മന്ത്രാലയത്തോട് പ്രതികരണം തേടിയത്.
പരീക്ഷകളിലെ കോപ്പിയടി തടയുന്നതുൾപ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾ ഒരു പ്രദേശത്തെ മുഴുവൻ ഇന്റർനെറ്റ് സേവനങ്ങൾ താല്ക്കാലികമായി നിർത്തിവയ്ക്കുന്നതെന്നും ഇത്തരം ഇന്റർനെറ്റ് റദ്ദാക്കലുകള്‍ ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
പരീക്ഷയുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നതായും ഇത് 71 മണിക്കൂറിലധികം നീണ്ടിരുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ ഹാജരായി. 

Eng­lish Sum­ma­ry: Inter­net ban: IT Min­istry should give an explanation

You may like this video also

Exit mobile version