Site iconSite icon Janayugom Online

ത്രിപുരയില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

ത്രിപുരയില്‍ ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് നിരോധിക്കുകയും വലിയ സമ്മേളനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.ഇതുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.അധികാരികള്‍ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും വലിയ തോതിലുള്ള സുരക്ഷാ വിഭാഗത്തെ വിന്യസിക്കുകയും ചെയ്തത് മൂലം ത്രിപുരയിലെ ദലായ് ജില്ലയിലെ ഗോത്ര വര്‍ഗ ആധിപത്യമുള്ള ഗണ്ഡ ത്വിസ സബ് ഡിവിഷനില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.വെള്ളിാഴ്ച രാത്രിയിലുണ്ടായ ആക്രമണം തീ വയ്പ്പിലേക്കും മറ്റ് നശീകരണങ്ങളിലേക്കും വഴിവച്ചിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് ആദിവാസി യുവാവ് കൊല്ലപ്പെട്ടത്.ജൂലെ 7ന് 20 കാരനായ പരമേശ്വര്‍ റയാംഗ് എന്ന യുവാവ് മറ്റൊരു സമുദായത്തില്‍പ്പെട്ട ആളുകളുടെ ആക്രമണത്തെത്തുടര്‍ന്ന് കൊല്ലപ്പെടുകയും ഇതോടെ ആളുകള്‍, അക്രമാസക്തരായി ഗണ്ഡാ ത്വിസയിലെ വീടുകള്‍ കത്തിക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ത്രിപുര മുഖ്യമന്ത്രി മണിക് സഹയുമായി ഗണ്ഡ ത്വിസയിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Eng­lish Summary;Internet Bans in Tripura
You may also like this video 

Exit mobile version