Site icon Janayugom Online

വിദേശത്തുനിന്നുള്ള മെഡിക്കല്‍ ബിരുദക്കാര്‍ക്ക്‌ ഇന്റേണ്‍ഷിപ് ആവശ്യമില്ല: ഹൈക്കോടതി

വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദവും പ്രാക്ടീസ് ചെയ്യാന്‍ യോഗ്യതയും നേടിയാല്‍ സംസ്ഥാനത്ത് മറ്റൊരു ഇന്റേണ്‍ഷിപ് ആവശ്യമില്ലെന്ന് ഹൈക്കോടതി.
പ്രാക്ടീസ് ചെയ്യാനുള്ള സ്ഥിരം രജിസ്ട്രേഷന്‍ നിഷേധിച്ച മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം മണക്കാട് സ്വദേശി സാദിയ സിയാദ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ്കുമാറിന്റെ ഉത്തരവ്. 

സ്ഥിരം രജിസ്ട്രേഷനായി അപേക്ഷ നല്‍കിയാല്‍ നിര്‍ബന്ധിത റൊട്ടേറ്ററി റസിഡന്‍ഷ്യല്‍ ഇന്റേണ്‍ഷിപ് (സിആര്‍ആര്‍ഐ) ആവശ്യപ്പെടാതെതന്നെ രജിസ്ട്രേഷന്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരം രജിസ്ട്രേഷന്‍ ലഭിക്കുന്നതിനുള്ള യോഗ്യത ഹര്‍ജിക്കാരിക്കുണ്ട്. അതിനാല്‍ അവര്‍ക്ക് രജിസ്ട്രേഷന്‍ നിഷേധിക്കരുതെന്നും ഉത്തരവില്‍ പറഞ്ഞു.

ദുബായില്‍നിന്ന് 2019ല്‍ മെഡിക്കല്‍ ബിരുദം നേടിയ സാദിയ ദുബായ് ഹെല്‍ത്ത് അതോറിറ്റിക്കുകീഴിലുള്ള വിവിധ ആശുപത്രികളില്‍ ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ് പൂര്‍ത്തീകരിച്ചു. പിന്നീട് അവിടത്തെ ലൈസന്‍സിങ് പരീക്ഷ ജയിച്ച്‌ മെഡിക്കല്‍ പ്രാക്ടീഷണറായി എന്‍റോള്‍ ചെയ്യാന്‍ അര്‍ഹത നേടിയിട്ടുണ്ട്.

ENGLISH SUMMARY:Internships are not required for med­ical grad­u­ates from abroad: High Court
You may also like this video

Exit mobile version