Site iconSite icon Janayugom Online

എറണാകുളം നോർത്ത് റെയില്‍വെ പ്ലാറ്റ്ഫോമിലൂടെ ആഡംബര ബൈക്ക് ഓടിച്ച യുവാവിനായി അന്വേഷണം

എറണാകുളം നോർത്ത്  നോര്‍ത്ത് റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച യുവാവിനായി അന്വേഷണമാരംഭിച്ച് പൊലീസ്. പെരുമ്പാവൂർ മുടിക്കൽ സ്വദേശി എം എസ്  അജ്മലിന്റെ പേരില്‍ വാടകയ്ക്ക് എടുത്ത ആഡംബര ബൈക്കാണ് യുവാവ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ ഓടിച്ചത്. ഇയാളെ കണ്ടെത്തുന്നതിനായി റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ പുലർച്ചെ നാലരയോടെ യുവാവ് പ്ലാറ്റ്ഫോമിന്റെ രണ്ടാം നമ്പർ പ്രവേശന കവാടത്തിലൂടെ ബൈക്കുമായി പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ച് പ്ലാറ്റ്ഫോമിൽ നിറഞ്ഞിരിക്കുന്ന ആളുകൾക്കിടയിലൂടെ ബൈക്ക് ഓടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാവ് ബൈക്കുമായി പ്രവേശിക്കുന്നതു കണ്ടതോടെ ആർപിഎഫ് പിന്‍തുടര്‍ന്നെങ്കിലും യുവാവ് രക്ഷപ്പെട്ടു. തുടർന്ന് ബൈക്ക് നിർത്തി താക്കോലുമായി ഓടി രക്ഷപെടുകയായിരുന്നു. തൈക്കുടത്ത് ബൈക്ക് വാടകയ്ക്കു നൽകുന്ന സ്ഥാപനത്തിൽനിന്ന് ഓഗസ്റ്റ് 30നാണ് യുവാവ് ആഡംബര ബൈക്ക് വാടകയ്ക്ക് എടുത്തത്. ഈ തിരിച്ചറിയൽ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയിൽവെ പൊലീസിന്റെ അന്വേഷണം.

Exit mobile version